ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസില്‍ പ്രതി ഈമാനി നവീന്‍ കുറ്റം സമ്മതിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനാണ് നടിയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചതെന്നാണ് നവീന്‍ പറയുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് പ്രതി. ഇയാളെ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. താന്‍ രശ്മികയുടെ കടുത്ത ആരാധകനാണെന്നും രശ്മികയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഫാന്‍ പേജ് മാനേജ് ചെയ്യുന്നുണ്ടെന്നും നവീന്‍ പൊലീസിനോട് പറഞ്ഞു.
ഫാന്‍ പേജിലാണ് ആദ്യമായി ഡീപ് ഫേക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. മിനിറ്റുകള്‍ക്കുളളില്‍ വീഡിയോ വൈറലാവുകയും ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേരും മാറ്റി. ഫോണില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വീഡിയോയും അനുബന്ധ ഫയലുകളും നീക്കം ചെയ്തു'-നവീന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ സാറാ പട്ടേലിന്റെ വീഡിയോ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ഡീപ് ഫേക്ക് വീഡിയോയാണ് വൈറലായത്. ഇതോടെ ഇന്ത്യയില്‍ ഡീപ് ഫേക്ക് വലിയ ചര്‍ച്ചയായി.
രശ്മികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും വീഡിയോയില്‍ നടപടി ആവശ്യപ്പെട്ടും അമിതാഭ് ബച്ചനുള്‍പ്പെടെ നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തി. വീഡിയോ വൈറലായതിനുപിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഐപിസി 465, ഐടി നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. രശ്മികയുടെ വീഡിയോ പങ്കുവെച്ചവരുള്പ്പെടെ അഞ്ഞൂറിലധികം പേരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പൊലീസ് നവീനിലേക്കെത്തിയത്.