വ്യക്തിജീവിതത്തില്‍ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നത്- സുബ്രമണ്യന്‍ സ്വാമി

ഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി. വ്യക്തി ജീവിതത്തില്‍ ഇതുവരെ ഭഗവാന്‍ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ പത്തുവര്‍ഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. പ്രധാനമന്ത്രി പദവിയില്‍ പൂജ്യനായിരിക്കെയാണ് മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'വ്യക്തിജീവിതത്തില്‍ ഇതുവരെ രാമനെ പിന്തുടരാത്തയാളാണ് മോദി. തന്റെ പ്രധാനമന്ത്രി പദവിയില്‍ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്. വ്യക്തിപരമായ ജീവിതത്തില്‍ മോദി ഭഗവാന്‍ രാമനെ അനുഗമിച്ചിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുളള പെരുമാറ്റത്തില്‍. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി കഴിഞ്ഞ ദശകത്തില്‍ രാമരാജ്യമനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല'- സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും അങ്ങനെയുളള ഒരാള്‍ക്കെങ്ങനെ രാമക്ഷേത്രത്തില്‍ പൂജ ചെയ്യാനാവുമെന്നും സുബ്രമണ്യന്‍ സ്വാമി നേരത്തെ ചോദിച്ചിരുന്നു. 'അയോധ്യയിലെ രാമക്ഷേത്രത്തില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തുന്നത് രാമഭക്തന്മാര്‍ക്ക് എങ്ങനെ അനുവദിക്കാനാകും? ശ്രീരാമന്‍ ജീവിതത്തില്‍ ഒന്നരപ്പതിറ്റാണ്ട് ചെലവഴിച്ചതും യുദ്ധം ചെയ്തതും തന്റെ ഭാര്യയായ സീതയെ രക്ഷപ്പെടുത്താനാണ്. എന്നാല്‍ മോദി ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരില്‍ പ്രശസ്തനായ ആളാണ്. പിന്നെ എങ്ങനെ അദ്ദേഹത്തിന് പൂജ ചെയ്യാനാകും?'-എന്നാണ് സുബ്രമണ്യന്‍ സ്വാമി ചോദിച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More