ഹൈദരാബാദ്: ദൈവങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് ജനങ്ങളുടെ വയറ് നിറയ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രതിസന്ധികളുണ്ടാകുമ്പോള്‍ ചൈന, പാക്കിസ്ഥാന്, ദൈവം എന്നൊക്കെ പറഞ്ഞ് കൈ കഴുകുന്നത് മോദി ശീലമാക്കിയിരിക്കുകയാണെന്നും ആരും മോദിയുടെ വലയില്‍ വീണുപോകരുതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തില്‍ പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരില്‍ പത്രങ്ങളിലെ ആദ്യ പേജുകളില്‍ തന്നെ പരസ്യം വരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് ചോദിക്കാനുളളത്. മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചിട്ടുണ്ടോ? ദൈവങ്ങളുടെ ഫോട്ടോ കാണിച്ചതുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയില്ല. പ്രതിസന്ധിയുണ്ടാകുമ്പോള്‍ ദൈവമെന്നും പാക്കിസ്ഥാനെന്നും ചൈനയെന്നും പറഞ്ഞ് കൈ കഴുകുന്നതാണ് മോദിയുടെ ശീലം. ആ വലയില്‍ ആരും വീണുപോകരുത്. നിങ്ങള്‍ വലയില്‍ വീണാല്‍ ജനാധിപത്യം അതോടെ അവസാനിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
തെലങ്കാനയില്‍ ഒറ്റയ്ക്ക് പൊരുതിയാണ് കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടിയതെന്നും തെലങ്കാനയെ മാതൃകയാക്കി മറ്റ് സംസ്ഥാനങ്ങളിലും വിജയം കൊയ്യാന്‍ സാധിക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.