ലക്നൗ: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങുമെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിതീഷ് കുമാര്‍ മുന്‍കൈ എടുത്താണ് ഇന്ത്യാ സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം സഖ്യത്തോടൊപ്പം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യാ സഖ്യത്തോടൊപ്പം നില്ക്കുകയാണെങ്കില് നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമെന്നും സഖ്യത്തില്‍ ആരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനിടയുണ്ടെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം, നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബിജെപി, ആര്‍ജെഡി, കോണ്‍ഗ്രസ്, ജെഡിയു പാര്‍ട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങള്‍ ഇന്ന് ചേരും. നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം സഖ്യം വിടുകയാണെന്ന അഭ്യൂഹം ശക്തമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിതീഷ് കുമാര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. അതിനുമുന്‍പ് നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും എന്നൊക്കെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിതീഷ് മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ ബിജെപി അക്കാര്യം പരിശോധിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.