വയനാട് ​ തുരങ്കപാത നിര്‍മ്മാണം ഈ വർഷം ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വയനാട്ടുകാർ ഏറെ നാളായി കാത്തിരിക്കുന്ന വ​യ​നാ​ട്​ തു​ര​ങ്ക​പാ​ത​യു​ടെ നിര്‍മ്മാണ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​ങ്ങളൊന്നും ഇല്ലെങ്കില്‍ ഈ ​വ​ർ​ഷം തുടങ്ങു​മെന്ന് മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്. ആ​ന​ക്കാം​പൊ​യി​ൽ -ക​ല്ലാ​ടി- മേ​പ്പാ​ടി റൂ​ട്ടി​ലൂടെയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ ക്രമങ്ങള്‍ ആരംഭിക്കാൻ സാധിച്ചെന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട്​ ചു​രം റോ​ഡിലെ ആ​റ്, ഏ​ഴ്, എ​ട്ട്​ എന്നീ വ​ള​വു​ക​ളിലെ സം​ര​ക്ഷ​ണ ഭി​ത്തി പുതുക്കി പണിയുന്നതിന് 40.70 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇതു സംബന്ധിച്ച വിശദമായ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​ വ​രു​ന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂടാതെ ചു​രം ഒ​ഴി​കെ​യു​ള്ള ഭാ​ഗം നാ​ലു​ വ​രി​ പാതയാ​യി വി​ക​സി​പ്പി​ക്കാനുള്ള പദ്ധതിയും പൊ​തു​മ​രാ​മത്ത്​ വ​കു​പ്പ്​ ഉ​പ​രി​ത​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. രണ്ട് ബ​ദ​ൽ പാ​ത​ക​ളു​ടെ ച​ർ​ച്ച​ക​ളും പുരോഗമി​ക്കു​ന്നു​ണ്ട്. പൂ​ഴി​ത്തോ​ട്​ -പ​ടി​ഞ്ഞാ​റേ​ത്ത​റ പാ​ത​യും ചി​പ്പി​ല​ത്തോ​ട്​ -മ​രു​തി​ലാ​വ്​ -ത​ളി​പ്പു​ഴ ചു​രം പാ​തയും ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഈ രണ്ടു പാതയിലും വനഭൂമി തടസമായതിനാല്‍ പരിഹരിക്കാന്‍ വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. 

കോ​ഴി​ക്കോ​ട്​ വയനാട് ജില്ലകളിലായാണ് പൂ​ഴി​ത്തോ​ട്​ -പ​ടി​ഞ്ഞാ​റേ​ത്ത​റ പാ​ത വരുന്നത്. കോ​ഴി​ക്കോ​ട്​ 10.6 കി​ലോ​മീ​റ്റ​റും വ​യ​നാ​ട്ടി​ൽ 18.2കി​ലോ​മീ​റ്റ​റും ഉ​ൾ​പ്പെ​ട്ട് 28.8 കി​ലോ​മീ​റ്റ​ർ ദൂ​രം. ന​വ​കേ​ര​ള സ​ദ​സ്സി​ൽ ഈ പാത സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ വന്നിരുന്നു. തുടര്‍ന്ന് ഇത് പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പ്രത്യേകം നി​ർ​ദേ​ശി​ച്ചു. പൂ​ഴി​ത്തോ​ടു​നി​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ൽ ​പൊ​തു​മ​രാ​മ​ത്ത്​ വ​കുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കഴിഞ്ഞ മാസം 23ന് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More