'അയാന് ക്യാന്‍സര്‍ സ്ഥിരീകരിച്ചിട്ട് 10 വര്‍ഷം, എന്റെ സൂപ്പര്‍ ഹീറോ' ; മകനെക്കുറിച്ച് കുറിപ്പുമായി ഇമ്രാന്‍ ഹാഷ്മി

ക്യാന്‍സറിനെ അതിജീവിച്ച മകന്‍ അയാനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെ തങ്ങള്‍ വിശ്വാസവും പ്രതീക്ഷയും കൊണ്ട് മറികടന്നെന്നും മകനാണ് തന്റെ സൂപ്പര്‍ ഹീറോയെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. അയാനെ ചേര്‍ത്തുപിടിച്ചുളള ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'അയാന് ക്യാന്‍സര്‍ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് പത്തുവര്‍ഷമായി. ഞങ്ങളുടെ ജീവതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം. എന്നാല്‍ വിശ്വാസവും പ്രതീക്ഷയുംകൊണ്ട് ഞങ്ങള്‍ അതിനെ മറികടന്നു. അതിലും പ്രധാനമായി അവന്‍ രോഗത്തിനെതിരെ ശക്തമായി പോരാടുകയും മറികടക്കുകയും ചെയ്തു. സ്‌നേഹവും പ്രാര്‍ത്ഥനയും നല്‍കി ഞങ്ങളോടൊപ്പം നിന്നതിന് നന്ദി'- ഇമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ലാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. 2019-ല്‍ മകന്‍ രോഗമുക്തനായെന്ന് നടന്‍ പറഞ്ഞിരുന്നു. ഇമ്രാന്റെ പോസ്റ്റിനുതാഴെ ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധിപേരാണ് സ്‌നേഹാശംസകള്‍ നേര്‍ന്ന് എത്തുന്നത്. 2019-ല്‍ കോന്‍ ബനേഗാ കറോര്‍പതി എന്ന പരിപാടിയില്‍ അമിതാബ് ബച്ചനോട് ഇമ്രാന്‍ വിഷമം തുറന്നുപറയുന്ന വീഡിയോ വൈറലായിരുന്നു. 'മകന്‍ അയാന്‍ ക്യാന്‍സറില്‍ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും രോഗം തിരിച്ചുവരുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഞാനും ഭാര്യയും മാനസികമായി വളരെ ബുദ്ധിമുട്ടിലാണ്'-എന്നായിരുന്നു അന്ന് ഇമ്രാന്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 11 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More