ഡല്‍ഹി: യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പാര്‍ട്ടി ചിഹ്നത്തിനും അജിത് പവാര്‍ പക്ഷത്തിനാണ് അവകാശമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഇരുപക്ഷത്തിന്റെയും വാദം കേട്ടതിനുശേഷമാണ് തീരുമാനം. ആറ് മാസത്തിനുളളില്‍ പത്തുതവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വാദം കേട്ടത്. ഒടുവില്‍ തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു.
ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത് പവാറിനായിരുന്നു. 2023 ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവും ലഭിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശരത് പവാര്‍ പക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി അപ്രതീക്ഷിതമല്ലെന്നും ആദ്യമായാണ് ഒരു പാര്‍ട്ടിയെ അതിന്റെ സ്ഥാപക നേതാവില്‍ നിന്ന് തട്ടിയെടുക്കുന്നതെന്നും ശരത് പവാറിന്റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെ പറഞ്ഞു.