പനാജി: കോളിഫ്ളവര്‍ വിഭവമായ ഗോബി മഞ്ചൂരിയന് വിലക്കേര്‍പ്പെടുത്തി ഗോവയിലെ മപൂസ മുന്‍സിപ്പാലിറ്റി. ശുചിത്വപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മുന്‍സിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളില്‍ ഗോബി മഞ്ചൂരിയന് വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
തട്ടുകടകളിലും ചെറുകിട ഹോട്ടലുകളിലും ഗോപി മഞ്ചൂരിയന് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്തതും ക്യാന്സറുള്പ്പെടെയുളള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതുമുള്പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇതാദ്യമായല്ല ഗോവയില്‍ ഗോബി മഞ്ചൂരിയന് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ദാമോദര്‍ ക്ഷേത്രത്തിലെ സപ്താഹമേളയില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഗോബി മഞ്ചൂരിയന് വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് വിഭാഗം മഡ്ഗാവ് മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പത്തിലേറെ സ്റ്റാളുകള്‍ ഭക്ഷ്യവകുപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു.