ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മംകൊണ്ട് ഒബിസി വിഭാഗക്കാരനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിന്നാക്ക വിഭാഗത്തില്‍ ജനിച്ചയാളാണെന്ന് സ്വയം വിശേഷിപ്പിച്ച് അദ്ദേഹം ആളുകളെ പറ്റിക്കുകയാണെന്നും ഒബിസി സമുദായത്തില്‍പ്പെട്ടവര്‍ക്ക് മോദി ഹസ്തദാനം പോലും ചെയ്യാറില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒഡീഷയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നരേന്ദ്രമോദി ജന്മംകൊണ്ട് ഒബിസി വിഭാഗക്കാരനല്ല. അദ്ദേഹം നിങ്ങളെല്ലാവരെയും മണ്ടന്മാരാക്കുകയായിരുന്നു. ഗുജറാത്തിലെ തേലി സമുദായത്തില്‍ ജനിച്ചയാളാണ് നരേന്ദ്രമോദി. 2000-ല്‍ ബിജെപിയാണ് തേലി സമുദായത്തെ ഒബിസി വിഭാഗത്തിലുള്‍പ്പെടുത്തിയത്. നിങ്ങളുടെ പ്രധാനമന്ത്രി ഒബിസി വിഭാഗക്കാരനായല്ല ജനിച്ചത്. ജനറല്‍ വിഭാഗത്തില്‍ ജനിച്ചയാളാണ് അദ്ദേഹം. താന്‍ ഒബിസിക്കാരനാണെന്ന് മോദി ലോകത്തോട് മുഴുവന്‍ കളളം പറയുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എനിക്കിത് എങ്ങനെയാണ് മനസിലായതെന്ന് പറയട്ടെ, ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. അദ്ദേഹം ഒരു ഒബിസി വിഭാഗക്കാരനും ഹസ്തദാനം ചെയ്യാറില്ല. ഒരു പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും കൈ പിടിക്കാറില്ല. അദാനിയുടെ കൈ മാത്രമാണ് അദ്ദേഹം പിടിക്കുന്നത്. ജീവിതത്തിലൊരിക്കലും അദ്ദേഹം ജാതി സര്‍വ്വേ നടത്തില്ല. കാരണം നിങ്ങളുടെ പ്രധാനമന്ത്രി ലോകത്തോട് കളളം പറയുകയാണ് അദ്ദേഹം ഒബിസിയാണെന്ന്. അദ്ദേഹം ജനറല്‍ കാസ്റ്റില്പ്പെട്ടയാളാണ്. ഒരിക്കലും ജാതി സെന്‍സസ് നടത്താന്‍ അനുവദിക്കില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.