777 കോടി മുടക്കി നിർമ്മിച്ച പ്രഗതി മൈദാന്‍ ടണല്‍ സുരക്ഷിതമല്ലെന്ന് പി ഡബ്ല്യു ഡി

ഡല്‍ഹി: 777 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഡല്‍ഹിയിലെ പ്രഗതി ടണലിന് ഗുരുതര നിര്‍മാണ തകരാറുകളുണ്ടെന്ന് ഡൽഹി പി ഡബ്യു ഡി വകുപ്പ്. വലിയ വിള്ളലുകൾ രൂപപ്പെട്ടതിനാല്‍ ടണൽ പൂർണമായും പുനര്‍ നിർമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത്.

ടണലിലൂടെയുള്ള സഞ്ചാരം സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടണല്‍ ഉദ്ഘാടനം ചെയ്തത്. സെൻട്രൽ ഡൽഹിയില്‍ നിന്ന് കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര എളുപ്പമാക്കാനാണ് ടണല്‍ നിര്‍മ്മിച്ചത്. കൂടാതെ ടണല്‍ നോയിഡയെയും ഗാസിയബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയും. അഞ്ച് അണ്ടർ പാസുകളോട് കൂടി 1.3 കിലോമീറ്റർ ദൂരത്തിലാണ് ടണൽ നിർമ്മിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2023-ൽ വെള്ളം കയറിയത്തിനെ തുടർന്ന് നിരവധി തവണ ടണൽ അടച്ചിട്ടിരുന്നു. ഡൽഹിയിൽ ഇടത്തരം മഴ ലഭിക്കുമ്പോള്‍ തന്നെ ടണല്‍ വെള്ളത്തില്‍ മുങ്ങും. ഭൂമിക്കടിയിലുള്ള ടണലുകളിൽ സ്വാഭാവികമായി ചെറിയ ലീക്കുണ്ടാകാറുണ്ട്. ഡൽഹി പൊതുമരാമത്ത് വകുപ്പ് നിരന്തരമായി അറ്റകൂറ്റപ്പണി നടത്താൻ ആവശ്യപ്പെങ്കിലും എൽ ആൻഡ് ടി തയാറായില്ലന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. തുടര്‍ന്ന് എൽ ആൻഡ് ടിയ്ക്ക് നോട്ടീസയക്കുക വരെ ചെയ്തിരുന്നു. സാമ്പത്തികവും മാനനഷ്ടവും ഉണ്ടാക്കിയ കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള കാരണം ഫെബ്രുവരി 18നകം ബോധിപ്പിക്കണമെന്ന് പിഡബ്ല്യുഡി അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More