ബിഹാറിലുടനീളം യാത്രയ്‌ക്കൊരുങ്ങി തേജസ്വി യാദവ്; രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തു

പാറ്റ്‌ന: സംസ്ഥാനത്തുടനീളം യാത്ര സംഘടിപ്പിക്കാനൊരുങ്ങി ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫെബ്രുവരി ഇരുപതിനാണ് യാത്ര ആരംഭിക്കുക. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 17 വര്‍ഷത്തെ എന്‍ഡിഎ ഭരണത്തേക്കാള്‍ മികച്ചതായിരുന്നു 17 മാസം നീണ്ടുനിന്ന മഹാസഖ്യ സര്‍ക്കാരെന്ന സന്ദേശത്തിലൂന്നിയാകും യാത്ര. 

'ഞാന്‍ ഉപമുഖ്യമന്ത്രിയായതിനുശേഷം 5 ലക്ഷം തൊഴില്‍ നല്‍കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നതിന്റെ തെളിവാണത്. ഭാവിയിലും അത് തുടരും'- തേജസ്വി യാദവ് പറഞ്ഞു. അതേസമയം, ബിഹാറിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലും തേജസ്വി പങ്കെടുത്തു. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരിക്കുന്ന ചിത്രങ്ങളും തേജസ്വി എക്‌സിലൂടെ പങ്കുവെച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിതീഷ് കുമാര്‍ മഹാസഖ്യം  ബന്ധം അവസാനിപ്പിച്ച് എന്‍ഡിഎയ്‌ക്കൊപ്പം പോയതിനു ശേഷം ഇതാദ്യമായാണ് ഒരു ആര്‍ജെഡി നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടുന്നത്. 2024-ല്‍ ജെഡിയു ഇല്ലാതാകുമെന്ന് തേജസ്വി നേരത്തെ പറഞ്ഞിരുന്നു. 'നിതീഷ് കുമാര്‍ ഒരു തളര്‍ന്ന മുഖ്യമന്ത്രിയാണ്. കളി ഇനിയും ബാക്കിയുണ്ട്. ഞാന്‍ എഴുതിത്തരാം, 2024-ല്‍ ജെഡിയു അവസാനിക്കും. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്'- എന്നാണ് തേജസ്വി യാദവ് പറഞ്ഞത്

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 18 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More