കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തളളി. ഒന്നുമുതല്‍ എട്ടുവരെയുളള പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. കേസില്‍ സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന കെ കെ കൃഷ്ണന്, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണാക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രതികളും ഈ മാസം 26-ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. 12 പ്രതികള്‍ ശിക്ഷാ വിധിക്കെതിരെ നല്കിയ അപ്പീലും പരമാവധി ശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്റെ അപ്പീലും സിപിഎം നേതാവ് പി മോഹനനടക്കമുളളവരെ കേസില്‍ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എ നല്കിയ അപ്പീലുമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ 2014-ലാണ് 12 പ്രതികളെ വിചാരണാക്കോടതി ശിക്ഷിച്ചത്. എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്ദന്, റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്. പി കെ കുഞ്ഞനന്ദന് ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ പി മോഹനന് ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെ കെ രമയുടെ അപ്പീല്‍. എന്നാല്‍ പി മോഹനനെ വെറുതെ വിട്ട വിചാരണാക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി വടകര എംഎല്‍എയും ടിപി ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെകെ രമ രംഗത്തെത്തി. ഏറ്റവും നല്ല വിധിയാണ് വന്നതെന്നും നേരത്തെ തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും കെ കെ രമ പറഞ്ഞു. 'വിചാരണാക്കോടതി ശിക്ഷിച്ച പ്രതികളൊക്കെയും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. അവരുടെ ശിക്ഷയും ശരിവെച്ചു. വെറുതെ വിട്ട പ്രതികളെക്കൂടി കുറ്റാക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കാന്‍ തീരുമാനിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം തന്നെയാണ് കേസില്‍ പ്രതി. വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറയുന്നതിന്റെ പേരില്‍ മനുഷ്യരെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനുളള താക്കീതാണിത്. സത്യം ജയിക്കണം'- കെ കെ രമ പറഞ്ഞു.