മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

ചെന്നൈ:  മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിനുപിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക മക്കള്‍ ജനനായക കച്ചി(ടിഎംജെകെ)യുടെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രത്തില്‍ മുസ്ലീങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. 

തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഢല്ലൂര്‍, തിരുച്ചിറപ്പളളി, തിരുനെല്‍വേലി തുടങ്ങിയ ഇടങ്ങളില്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം ശക്തമാണ്. ശിവകാര്‍ത്തികേയനെയും സിനിമ നിര്‍മ്മിക്കുന്ന കമല്‍ ഹാസനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സിനിമ റിലീസാവുന്നത് തടയണമെന്ന് ടിഎംജെകെ തിരുച്ചിറപ്പളളി ജില്ലാ സെക്രട്ടറി റയാല്‍ സിദ്ധിഖി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരന്‍ നിര്‍മ്മിക്കുന്നത് കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ്. ചിത്രത്തില്‍ മേജര്‍ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. 2014-ല്‍ ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നയിച്ച തമിഴ്‌നാട്ടില്‍ നിന്നുളള ആര്‍മി ഓഫീസര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. 2014 ഏപ്രില്‍ 25-ന് ഭീകരരുമായുളള ഏറ്റുമുട്ടലില്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തെ അശോക ചക്ര നല്‍കി ആദരിച്ചിട്ടുണ്ട്.  

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More