ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിൽ : ഏഴരക്കോടിയുടെ ആസ്തി

മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭരത് ജെയിൻ ആണ് ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്നാണ് പറയപ്പെടുന്നത്. ഇയാൾക്ക് 7.5 കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിലാണ് ഭരത് ജെയിന്‍ ഭിക്ഷാടനം നടത്താറുള്ളത്. 54 വയസുള്ള ഭരത് ജെയിന്‍ കൗമാരപ്രായം മുതൽ തുടങ്ങിയതാണ് ഭിക്ഷാടനം. 40 വർഷത്തിലധികമായി മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്നു. 

പ്രതിദിനം ഭിക്ഷാടനത്തിലൂടെ ഇയാള്‍ 2000 മുതല്‍ 2500 രൂപ വരെ സമ്പാദിക്കും. ദിവസം 10 മുതൽ 12 മണിക്കൂര്‍ വരെയാണ് ജോലി ചെയ്യുക. ജോലിയില്‍ നിന്നു അവധികളോ ഇടവേളകളോ എടുക്കാറില്ല. മുംബൈയില്‍ 1.2 കോടി രൂപ വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ താനെയില്‍  രണ്ട് കടമുറികളും വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഈ കടമുറികളുടെ വാടകയായി മാസം 30,000 രൂപയും വരുമാനമായി ലഭിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യ, രണ്ട് ആണ്‍ കുട്ടികള്‍, പിതാവ്, സഹോദരന്‍ എന്നിവരോടൊപ്പം മംബൈയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തിന്റെ താമസം. കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം കോൺവെന്‍റ് സ്കൂളിലായിരുന്നു. ഭരത് ജെയിനിന്‍റെ മറ്റ് കുടുംബാംഗങ്ങൾ സ്റ്റേഷനറി കട നടത്തി വരികയാണ്. പല തവണ കുടുംബം ഭിക്ഷാടനം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭരത് ജെയിൻ തയാറായില്ല. ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും അത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ജെയിന്‍ പറയുന്നത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More