തെരഞ്ഞെടുപ്പ് ബോണ്ട് സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണം- സീതാറാം യെച്ചൂരി

ഡല്‍ഹി: സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ബോണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിന് നേതൃത്വം നല്‍കിയത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും രാഷ്ട്രീയ അഴിമതിയെ നിയമവിധേയമാക്കി മാറ്റിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ആദ്യം ഇഡിയടക്കമുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സംഭാവന വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 

ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും ഇഡിയെയും സി ബി ഐയെയും ആദായ നികുതി വകുപ്പിനെയും ഇലക്ടറല്‍ ബോണ്ടുകള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ട് വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ അനുസരിച്ച് ബിജെപിയാണ് 47.4 ശതമാനം ഇലക്ടറല്‍ ബോണ്ടുകളും കൈപ്പറ്റിയിരിക്കുന്നത്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതല്‍ 2024 വരെ സംഭാവനയായി ലഭിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 202 കോടി ലഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനാണ് ബിജെപി കഴിഞ്ഞാല്‍ ഏറ്റവുമധികം തുക ലഭിച്ചത്. 1609. 53 കോടി. കോണ്‍ഗ്രസിന് 1421.71 കോടിയാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 20 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More