ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

ചരിത്ര പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകളിലേക്കുള്ള വിനോദ സഞ്ചാരം ഇനി ചിലവേറും. വിനോദസഞ്ചാരികളുടെ പ്രവേശന ഫീസ്‌ ഇരട്ടിയാക്കിയിരിക്കുകയാണ് ദ്വീപ്‌ അധികൃതര്‍. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. അമിത ടൂറിസവും തിരക്കും ദ്വീപിന്‍റെ സ്വാഭാവികതയെ തകര്‍ക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഓഗസ്റ്റ്‌ ഒന്ന് മുതലായിരിക്കും ഇരട്ടിയാക്കിയ പ്രവേശന ഫീസ്‌ നിലവില്‍ വരുക. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നേരത്തെയുള്ള നൂറ് ഡോളറായിരിക്കും ഫീസ്‌. മറ്റ് രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് പുതിയ നിരക്കായ 200 ഡോളറായിരിക്കും പ്രവേശന ഫീസ്‌. ഈ അധിക തുക ദ്വീപിന്‍റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ് ദ്വീപ്‌ ടൂറിസം മന്ത്രി പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിലുള്ള ഈ ദ്വീപ്‌ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തോടെയാണ് ലോക പ്രശസ്തമായത്‌. ഇവിടുത്തെ പക്ഷിമൃഗാദികളെ പറ്റി പഠിച്ച് പ്രചോദനം ഉള്‍കൊണ്ട് ചിട്ടപ്പെടുത്തിയതാണ് പരിണാമസിദ്ധാന്തം. 13 വലിയ ദ്വീപുകളും, ആറ് ചെറിയ ദ്വീപുകളും, അനേകം ഛിന്നദ്വീപുകളും, മനോഹരമായ പാറക്കെട്ടുകളും അടങ്ങിയതാണ് ഗാലപ്പഗോസ് ദ്വീപ്. ഇവിടെയെത്തിയാല്‍ ആളുകളെ ഏറ്റവും കൂടുതല്‍ അമ്പരിപ്പിക്കുന്നത് കൂറ്റന്‍ ആമകളാണ്. മനുഷ്യര്‍ക്ക് പുറത്ത് കയറാന്‍ തക്കം വലിപ്പമുള്ളവ. കൂടാതെ വിവിധയിനം പക്ഷികളും സഞ്ചാരികളുടെ മനം കവരും. 1978-ല്‍ യുനെസ്‌കോ ഗാലപ്പഗോസ് ദ്വീപുകളെ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. 

ഈ ദ്വീപുകളുടെ കടലിന് ചുറ്റുമുള്ള 20 ശതമാനം ജീവികളെയും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കില്ല. കടലില്‍ ജീവിക്കുന്ന ഇഗ്വാന ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ജീവി ഇവിടെ മാത്രമുള്ള പെന്‍ഗ്വിനാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടുത്തെ സീസണ്‍. പക്ഷേ ഇവിടെ എല്ലാ മാസങ്ങളിലും സഞ്ചാരികള്‍ എത്താറുണ്ട്. മികച്ചൊരു ഹണിമൂണ്‍, സ്‌കൂബ ഡൈവിങ്, സ്നോര്‍കലിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഗാലപ്പഗോസ്.

Contact the author

International Desk

Recent Posts

World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
Web Desk 2 months ago
World

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ വര്‍ക്കല പാപനാശം ബീച്ചും

More
More