ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ജെഎന്‍യുവില്‍ ഇടതുസഖ്യം എബിവിപിയെ തോല്‍പ്പിച്ച് അധികാരത്തിലെത്തിയതു പോലെ ജൂണ്‍ നാലിന് ബിജെപിയെ ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുമെന്ന് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഇടതുസഖ്യത്തിന്റെ എബിവിപിക്കെതിരായ വിജയം ജനാധിപത്യത്തെ മാനിക്കുന്ന, പുരോഗമന കാഴ്ച്ചപ്പാടുളള വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസമാണ് കാണിക്കുന്നതെന്നും ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ മറികടന്നാണ് എബിവിപിക്കെതിരെ ഇടതുസഖ്യം വിജയിച്ചതെന്നും ഉദയനിധി പറഞ്ഞു.

'ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം കരസ്ഥമാക്കിയ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അഭിവാദ്യങ്ങള്‍. ബിജെപിയുടെ അക്രമരാഷ്ട്രീയത്തെയും നിര്‍ലജ്ജമായ അധികാരപ്രയോഗങ്ങളെയും മറികടന്നാണ് എബിവിപിക്കെതിരെ ഇടതുസഖ്യം വിന്നിക്കൊടി പാറിച്ചത്. അതിലൂടെ വൈവിധ്യമാര്‍ന്ന പാരമ്പര്യത്തെയും ജനാധിപത്യത്തെയും മാനിക്കുന്ന പുരോഗമന കാഴ്ച്ചപ്പാടുളള നമ്മുടെ വിദ്യാര്‍ത്ഥികളുടെ വ്യക്തമായ ആത്മവിശ്വാസമാണ് കാണിക്കുന്നത്. ജെഎന്‍യുവിലേതു പോലെ ജൂലൈ നാലിന് ഇന്ത്യാ സഖ്യം വമ്പിച്ച വിജയം കരസ്ഥമാക്കുകയും ബിജെപിയെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യും.' -ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാല് സ്ഥാനങ്ങളിലും ഇടതുസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രസിഡന്റായി ധനഞ്ജയ് യെ തെരഞ്ഞെടുത്തു. 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ട് ലഭിച്ചപ്പോള്‍ ഉമേഷിന് 1676 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More