ഡല്‍ഹി: ബട്ടര്‍ ചിക്കന്റെ ഉപജ്ഞാതാവ് ആരെന്നുളള തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ആരാണ് ബട്ടര്‍ ചിക്കന്‍ കണ്ടെത്തിയതെന്ന വിഷയത്തില്‍ ഒരു അഭിമുഖത്തിനിടെ മോത്തി മഹല്‍ റെസ്റ്റോറന്റ് ഉടമസ്ഥന് നടത്തിയ പരാമര്‍ശത്തിനെതിരെ ദര്യഗഞ്ച് റെസ്റ്റോറന്റ് ഉടമയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ബട്ടര്‍ ചിക്കന്റെയും ദാല്‍ മഖനിയുടെയും പേരില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ് ഡല്‍ഹിയിലെ ഈ പ്രമുഖ റസ്റ്റോറന്റുകള്‍. 'ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും ആദ്യമായി ഉണ്ടാക്കിയവര്‍' എന്ന ടാഗ് ലൈന്‍ ദര്യഗഞ്ച് റസ്റ്റോറന്റ് ഉപയോഗിച്ചതിനെതിരെ മോത്തി മഹല്‍ കൊടുത്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഹര്‍ജി.
മോത്തി മഹല്‍ ഉടമയായിരുന്ന കുന്ദന്‍ ലാല്‍ ഗുജ്റാള്‍ ആണ് ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും കണ്ടുപിടിച്ചതെന്നും ദര്യഗഞ്ച് റെസ്റ്റോറന്റ് ഈ വിഭവങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് മോത്തി മഹല്‍ ജനുവരിയില്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെ മുന്‍ഗാമിയായ ഗുജ്റാള്‍ ആണ് ആദ്യമായി തന്തൂരി ചിക്കനുണ്ടാക്കിയതെന്നും ഇന്ത്യാ വിഭജനത്തിനുശേഷം അത് ബട്ടര്‍ ചിക്കനും ദാല്‍ മഖനിയുമായി അവതരിപ്പിച്ചതാണെന്നുമാണ് മോത്തി മഹലിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ മോത്തി മഹല്‍ ഉടമയായിരുന്ന കുന്ദന്‍ ലാല്‍ ഗുജ്റാളും ദര്യഗഞ്ച് ഉടമയായിരുന്ന കുണ്ഡല് ലാല്‍ ജഗ്ഗിയും ഒരുമിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ ഇന്ത്യാ വിഭജനത്തിനു മുന്‍പ് സ്ഥാപിച്ചതാണ് ആദ്യത്തെ മോത്തി മഹല്‍ റെസ്റ്റോറന്റെന്നും ജഗ്ഗിയാണ് ബട്ടര്‍ ചിക്കന്റെയും ദാല്‍ മഖനിയുടെയും കൂട്ട് ഇന്ത്യയിലെത്തിച്ചതെന്നുമാണ് ദര്യഗഞ്ച് റെസ്റ്റോറന്റിന്റെ വാദം.