ഭോപ്പാല്‍: അഗ്നിവീര്‍ പദ്ധതിക്ക് ഇന്ത്യന്‍ സൈന്യം പോലും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയില്‍ ഉദിച്ചതാണെന്നും അത് സംബന്ധിച്ച മുഴുവന്‍ തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നേരത്തെ പാവപ്പെട്ട യുവാക്കള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ അവര്‍ക്ക് പെന്ഷന് ലഭിച്ചിരുന്നു. ഇപ്പോള്‍ സൈന്യം ഒരാളെ നാല് മാസത്തേക്ക് പരിശീലിപ്പിക്കുന്നു. അതേസമയം ഒരു ചൈനീസ് സൈനികന് 5 വര്‍ഷമാണ് പരിശീലനം നേടുന്നത്. അപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം. ആ അഗ്നിവീര്‍ മരിക്കുമ്പോള്‍ അവന് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കും. സൈന്യം പോലും അഗ്നിവീര്‍ പദ്ധതിക്ക് എതിരാണ്. ഇത് പ്രധാനമന്ത്രിയുടെ ആശയമായിരുന്നു. അതില്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഗ്നിവീര്‍ പദ്ധതി അവസാനിപ്പിക്കുമെന്നും കര, നാവിക, വ്യോമ സേനകള്‍ നടത്തുന്ന സാധാരണ റിക്രൂട്ട്മെന്റ് പ്രക്രിയ നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സൈനികര്‍ക്ക് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.