ഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് വിരമിച്ച ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. വിരമിച്ച സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്.
ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ചെറുക്കാനുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജിമാരുടെ കത്ത്. ചിലര്‍ക്ക് അനുകൂലമായി ഉണ്ടാകുന്ന വിധികള്‍ തിരഞ്ഞുപിടിച്ച് പുകഴ്ത്തുകയും എതിരായ വിധികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുളളതെന്നും അത് നിയമവാഴ്ച്ചയെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം ആര് ഷാ, കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച പി എന്‍ രവീന്ദ്രന് എന്നിവരും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.