വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

ഡല്‍ഹി: ഈ തെരഞ്ഞെടുപ്പിലെ പോരാട്ടം മോദിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ വിമര്‍ശകനുമായ പരകാല പ്രഭാകര്‍. മോദിക്ക് ബദല്‍ ജനങ്ങളാണെന്നും ജനങ്ങള്‍ എതിരായാല്‍ എത്ര ശക്തനായ നേതാവിനും പാര്‍ട്ടിക്കും ഒന്നും തന്നെ ചെയ്യാനാകില്ലെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. രാമക്ഷേത്രവും സിഎഎയുമൊന്നും ബിജെപിക്ക് പുതുതായി ഒരുവോട്ടുപോലും നേടിക്കൊടുക്കില്ലെന്നും മോദി ഇനിയും അധികാരത്തില്‍ വന്നാല്‍ എല്ലാാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് വലിയൊരു ദുരന്തമാകുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. 'മോദി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇതാവും നമ്മള്‍ കാണുന്ന അവസാനത്തെ പൊതുതെരഞ്ഞെടുപ്പ്. പിന്നെയും തെരഞ്ഞെടുപ്പുകള്‍ ഉണ്ടായേക്കാം. എന്നാല്‍ അതൊക്കെ റഷ്യയിലെയും ചൈനയിലെയും തെരഞ്ഞെടുപ്പുകള്‍ പോലെയാകും. 99 ശതമാനം വോട്ടര്‍മാരും ഭരണകൂടത്തിന് അനുകൂലമായി വോട്ടുചെയ്യുന്ന അവസ്ഥ. ഭരണഘടനയുടെ അവസാനം നമ്മള്‍ കാണും'- പരകാല പ്രഭാകര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

'ബിജെപി അധികാരത്തില്‍ വന്നാല്‍ സംഭവിക്കാന്‍ പോകുന്ന മറ്റൊരു കാര്യം ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനമായിരിക്കും. തുടക്കത്തില്‍ ന്യൂനപക്ഷങ്ങളോട് ഇവിടെ ജീവിക്കാമെന്നും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് വിധേയരായിരിക്കണമെന്നും ആവശ്യപ്പെടും. കുറച്ചുകഴിഞ്ഞ് അവരോട് രാജ്യം തന്നെ വിട്ടുപോകാന്‍ ആവശ്യപ്പെടും. മോദി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ നമുക്ക് തിരിച്ചറിയാന്‍ പോലുമാകില്ല. ഓരോ സംസ്ഥാനത്തും മണിപ്പൂര്‍  ആവര്‍ത്തിക്കും. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കേള്‍ക്കുന്ന വംശഹത്യയ്ക്കുളള ആഹ്വാനങ്ങള്‍ നമ്മള്‍ ചെങ്കോട്ടയില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങും. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരിസമാപ്തിയാകും നമ്മള്‍ കാണുക. എന്നാല്‍ അത്തരമൊരു അവസ്ഥയുണ്ടാകാന്‍ ഇന്ത്യന്‍ ജനത അനുവദിക്കില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്'- പരകാല പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More