ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

ഡല്‍ഹി: ദൂരദര്‍ശന്റെ ലോഗോ കാവി നിറമാക്കി പ്രസാര്‍ ഭാരതി. ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയാണ് കാവി നിറമാക്കിയത്. ലോഗോയ്‌ക്കൊപ്പം സ്‌ക്രീനിംഗ് നിറവും കാവിയാക്കിയിട്ടുണ്ട്. നേരത്തെ മഞ്ഞ, നീല നിറങ്ങളിലായിരുന്നു ദൂരദര്‍ശന്റെ ലോഗോ. ലോഗോയുടെ നിറം മാത്രമാണ് മാറ്റിയതെന്നും മൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും ഡിഡി ന്യൂസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പുതിയ ലോഗോ അവതരിപ്പിക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

ബിജെപി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലോഗോയുടെ നിറം കാവിയാക്കാനുളള ചാനലിന്റെ നീക്കം. ഈ നിറംമാറ്റത്തെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്. 

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കാവിവത്കരണത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഒരുവിഭാഗം പറയുന്നത്. നേരത്തെ വിവാദമായ ബോളിവുഡ് ചിത്രം 'ദി കേരളാ സ്‌റ്റോറി'  പ്രദര്‍ശിപ്പിച്ചതിന്റെ പേരിലും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More