ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 102 മണ്ഡലത്തിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലെത്തും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. 17 സംസ്ഥാനങ്ങളെ കൂടാതെ നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടെടുപ്പ് നാളെ നടക്കും. 

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള ഉന്നത നേതാക്കളുടെ രാഷ്ട്രീയ വിധിയെഴുത്ത് കൂടെയാണ് നാളെ നടക്കാനിരിക്കുന്നത്.  ഇന്ന് നിശബ്ദ പ്രചാരണം നടക്കും. അരുണാചൽപ്രദേശ്, സിക്കിം, യുപി, ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെയും തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നാളെ നടക്കും. ഛത്തീസ്ഗഡിലെ ബസ്തറിൽ നക്സല്‍ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ്, ഡിഎംകെ നേതാവ് കനിമൊഴി, തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ, തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ എന്നിവരും നാളെ  ജനവിധി തേടും. പ്രചാരണ ചൂടില്‍ വാക്ക് പോരും മറുപടികളുമായി നിറഞ്ഞു നില്‍ക്കുകയാണ് നേതാക്കള്‍. 10 വര്‍ഷത്തെ ഭരണം ട്രെയിലർ മാത്രമാണെന്നും യഥാർഥ വികസനം വരാൻ പോകുന്നതെയുള്ളൂ എന്നുമായിരുന്നു മോദിയുടെ വാദം. എന്നാല്‍ ട്രെയിലർ ഇങ്ങനെയാന്നെങ്കിൽ പടം ഇറങ്ങാനേ പോകുന്നില്ല എന്ന കൗണ്ടറുമായി തമിഴ്നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More