ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

മോർഫിംഗ് വീഡിയോ വിവാദത്തിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. നാലു വോട്ടിനുവേണ്ടി പച്ചക്കളളമാണ് കെ കെ ശൈലജ പറഞ്ഞതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന് ഉമ്മയില്ലേ എന്നാണ് തനിക്കെതിരായ അശ്ലീല പ്രചാരണം ഷാഫിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ആരോപിച്ച് കെ കെ ശൈലജ ചോദിച്ചത്. അതേ ടീച്ചറേ ഷാഫിക്ക് ഉമ്മയുണ്ട്. പക്ഷെ ആ ഉമ്മ ഇങ്ങനെ കളളം പറയാറില്ല. ടീച്ചറുടെ പൊയ്മുഖം ജനം തിരിച്ചറിയും'- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

'ഷാഫി പറമ്പിലിന് ഉമ്മയില്ലേ?'

തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നത് എന്നു ആരോപിച്ചു ശ്രീമതി KK ശൈലജ ടീച്ചർ ചോദിച്ച ചോദ്യമാണ് ഇത്.

അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…

പച്ചക്കളളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്.

പച്ചക്കളളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കു….

നുണ പറഞ്ഞ് ഒരു തിരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു.

നുണ പറഞ്ഞെങ്കിലും ഞങ്ങൾ ടീച്ചറെന്നേ ഞങ്ങൾ വിളിക്കു….

ടീച്ചർ പറഞ്ഞ കള്ളം കള്ളം ആണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുത്ത്

ചർച്ച നടത്തിയ citu മാധ്യമ തൊഴിലാളികൾ,

ലേഖനം എഴുതിയ CITU എഴുത്തുകാർ,

നീണ്ട കുറിപ്പ് എഴുതിയ CITU സൈബർ ബുദ്ധിജീവികൾ,

തെറി പറഞ്ഞ സോഷ്യൽ മീഡിയ CITU കൃമികീടങ്ങൾ,

എന്നും സ്ഥാനാർഥിക്കും എനിക്കുൾപ്പടെ എതിരെ വാർത്ത എഴുതിയ CITU ദേശാഭിമാനിക്കാർ,

ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകർ…..

നിങ്ങൾ ഇതൊക്കെ തുടരുക 

നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ…

കള്ളവും നുണയും ജനം തിരിച്ചറിയും ടീച്ചറെ….

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 weeks ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 weeks ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 weeks ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 weeks ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More