മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എംപിയും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. മുസ്ലിം വിഭാഗത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഓര്‍ത്ത് വേദനിക്കുകയാണെന്നും പ്രധാനമന്ത്രി  സ്ഥാനത്തിന് അദ്ദേഹം അര്‍ഹനല്ലെന്നും കപിൽ സിബൽ എക്സില്‍ കുറിച്ചു.

'രാജ്യത്തെ സ്വത്തുക്കള്‍ സ്ത്രീകള്‍ക്കും നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോണ്‍ഗ്രസ്‌ നല്‍കുമെന്നാണ് മോദിയുടെ പരാമര്‍ശം. രാജ്യത്തെ 20 കോടി ജനങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ല. അവര്‍ക്ക് ആഗ്രഹങ്ങളൊന്നും ഉണ്ടാകില്ലേ? രാഷ്ട്രീയത്തിന്‍റെ നിലവാരം കൂപ്പുകുത്തി. ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. അത് സംഭവിക്കാൻ  ഞാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ടാണ് ഇതിനെതിരെ നടപടിയെടുക്കാത്തത് ? തെരഞ്ഞെടുപ്പ് കമ്മീഷന്‍  മോദിയുടെ പരാമർശത്തെ അപലപിക്കുകയും അദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്യണം ' കപില്‍ സിബല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തുക്കള്‍ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും, രാജ്യത്ത് കടന്നുകയറിയവര്‍ക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. രാജസ്ഥാനിന്‍ ബൻസ്വാരയിൽ നടന്ന ബിജെപി റാലിക്കിടെയായിരുന്നു വിദ്വേഷ പരാമർശം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More