ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

ഡല്‍ഹി: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിരോമണി അകാലി ദള്‍. നമുക്ക് സംഭവിക്കുമ്പോള്‍ മാത്രമാണ് നാം അനീതിയെക്കുറിച്ച് ചിന്തിക്കുന്നതെന്നും ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളാണെന്ന കാര്യം മറക്കരുതെന്നും അകാലി ദള്‍ ദേശീയ വക്താവ് പരംബന്‍ സിംഗ് റൊമാന എക്‌സില്‍ കുറിച്ചു. 'വിഷവും വെറുപ്പും മറ്റൊരു തലത്തിലെത്തിക്കഴിഞ്ഞു. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ റിപ്പബ്ലിക് ആണ്. നമ്മുടെ എല്ലാവരുടെയും പ്രശ്‌നം നമുക്കെതിരെ സംഭവിക്കുമ്പോള്‍ മാത്രമാണ് നാം അനീതിയെക്കുറിച്ച് ചിന്തിക്കുന്നത് എന്നതാണ്. ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും. വളരെ ലജ്ജാകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണിത്'- പരംബന്‍ സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസ്ഥാവനകള്‍ പ്രധാനമന്ത്രി ഒരിക്കലും നടത്തരുതായിരുന്നെന്ന് അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ പ്രതികരിച്ചു. 'ഇന്ത്യ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമെല്ലാം തുല്യമായി അവകാശപ്പെട്ടതാണ്. സമാധാനവും സാമുദായിക സൗഹൃദവും എങ്ങനെ ഉറപ്പാക്കാമെന്ന് സര്‍ദാര്‍ പ്രകാശ് സിംഗ് ബാദലില്‍ നിന്ന് പ്രധാനമന്ത്രിയും ബിജെപിയും പഠിക്കണം. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരും ഈ  വസ്തുത മാനിക്കണം' -സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന അകാലി ദള്‍ 2020-ല്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സഖ്യം ഉപേക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും അകാലി ദളുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിന്റെ പേരില്‍ അറസ്റ്റുചെയ്തവരെ മോചിപ്പിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അകാലി ദള്‍ ഉയര്‍ത്തിയതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More