പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

രണ്ടരക്കോടി രൂപയ്ക്ക് വിറ്റ് പോയ ഒരു പാവക്കുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? ഓസ്ട്രേലിയൻ ജ്വല്ലറി ഡിസൈനറായ സ്റ്റെഫാനോ കാന്‍ന്തൂരിയാണ് (Stefano Canturi) ഈ ബാര്‍ബി ഡോള്‍ ഡിസൈന്‍ ചെയ്തത്.

2010ൽ ഒരു ലേലത്തിലൂടെയാണ് ബാര്‍ബിയെ രണ്ടരക്കോടി രൂപയ്ക്ക് വിറ്റത്. ഈ പാവകുട്ടിയ്ക്ക് ഇത്രയും വില വരാന്‍ കാരണം ഒറിജിനല്‍ ഡയമണ്ട് നെക്ക്ലെസ് ആണ് ബാര്‍ബിയെ അണിയിച്ചിരിക്കുന്നത്. അപൂര്‍വ്വമായ പിങ്ക് ഡയമണ്ടിന് ചുറ്റും, വെള്ള ഡയമണ്ടുകള്‍ വെച്ചാണ് ബാര്‍ബിയുടെ ചോക്കര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടെ ഒരു ഡയമണ്ട് മോതിരവുമുണ്ട്. ആഭരണങ്ങൾ മാറ്റിനിർത്തിയാൽ കറുത്ത ഡ്രസ്സും, ഹീല്‍സും ധരിച്ചിരിക്കുന്ന ഒരു സാധാരണ ഫാൻസി ബാർബിയാണിത്‌.

അടുത്തിടെ ബോക്‌സ് ഓഫീസിൽ വന്‍ വിജയമായി തീര്‍ന്ന ബാര്‍ബി സിനിമ ഇറങ്ങിയതിനു ശേഷം, സാധാരണ ബാര്‍ബി പാവകളുടെ വിറ്റ് വരവില്‍ വന്‍ കുതിപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാർബി പാവകൾ:

ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ്. 'ബാർബി മില്ലിസെന്റ് റോബെർട്സ്' എന്നാണ്  മുഴുവൻ പേര്. പുറത്തിറങ്ങിയ 1959 ൽ മാത്രം 3,50,000 പാവകൾ ആണ് കമ്പനി വിറ്റഴിച്ചത്. മാട്ടേൽ എന്ന അമേരിക്കൻ കമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർ എന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻ പാവയായ ബിൽഡ് ലില്ലി ആയിരുന്നു. ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ, റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർ എന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 7 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 13 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 13 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More