'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞ വിദ്വേഷപ്രസംഗത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. "കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് (അതായത് മുസ്ലീങ്ങൾക്ക്) നല്‍കും. അമ്മമാരേ, സഹോദരിമാരേ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. അവരുടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് പത്തുവര്‍ഷം മുന്‍പുതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. 'രാജ്യത്തെ സ്വത്തിന്‍റെ ആദ്യാവകാശികള്‍ മുസ്ലീങ്ങൾ' ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്... എന്ന് മന്‍മോഹന്‍ സിംഗെന്ന മഹാ മനുഷ്യനെ കോട്ട് ചെയ്താണ് നരേന്ദ്ര മോദി പ്രസംഗിച്ചത്... എങ്ങനെയുണ്ട്...?

എന്താണ് വാസ്തവം...?

2006 ഡിസംബർ ഒൻപതിന് നടന്ന നാഷണൽ ഡെവലപ്‌മെന്റ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും നരേന്ദ്ര മോദി വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. മന്‍മോഹന്‍ സിംഗ് അന്നു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്:

"കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളിൽ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യരംഗങ്ങളിൽ ആവശ്യമായ പൊതുനിക്ഷേപം എന്നിവയ്‌ക്കൊപ്പം പട്ടികജാതി-പട്ടികവർഗക്കാരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾക്കുമൊക്കെയാണ് നമ്മൾ കൂട്ടായി മുൻഗണന നൽകുന്നതെന്ന കാര്യം വ്യക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പട്ടികജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമുള്ള ക്ഷേമപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷത്തിനു തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ട നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇവർക്കെല്ലാം വിഭവങ്ങൾക്കുമേൽ പ്രാഥമികാവകാശം ഉണ്ടായിരിക്കണം. മൊത്തത്തിലുള്ള വിഭവ ലഭ്യതയ്ക്കകത്തു വരേണ്ട വേറെയും ഒരുപിടി ഉത്തരവാദിത്തങ്ങൾ കേന്ദ്ര സർക്കാരിനുണ്ട്..." 

ഇതിലെവിടെയാണ് മുസ്ലീങ്ങളാണ് രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യാവകാശികള്‍ എന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുള്ളത്...? ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു വർഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ലേ മോദി ശ്രമിക്കുന്നത്....? എന്തിനാണിത്ര വെപ്രാളം? സാമാന്യം ഭേദപ്പെട്ട കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത് കണ്ടിട്ടുള്ള പരിഭ്രാന്തിയാണോ? അതോ, നിങ്ങള്‍  തോല്‍വി ഉറപ്പിച്ചോ?  370 സീറ്റുകളെന്ന് വീരവാദം മുഴക്കി നടന്നിട്ട് അതിന്‍റെ ഏഴയലത്തുപോലും എത്തില്ലെന്ന് തോന്നി തുടങ്ങിയോ? സിഎഎയും ഏക സിവിൽ കോടുമടക്കം കൊണ്ടുവന്ന ധ്രുവീകരണ വാഗ്ദാനങ്ങളെല്ലാം ജനങ്ങള്‍ പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞതായി ബോധ്യപ്പെട്ടുതുടങ്ങിയോ...? എന്താണ് ജീ..? എന്തു പറ്റീ...?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More