ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

പുരുഷാധിപത്യ സംസ്കാരമാണ് നമ്മുടേത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും രണ്ടാം സ്ഥാനമാണ് എന്ന കാര്യവും നഗ്നമായ പരമ സത്യമാണ്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായ ജീവിത രീതികള്‍ പിന്തുടരുന്ന ഒരു സമൂഹമുണ്ട് ഇന്ത്യയില്‍. ഉത്തരേന്ത്യയിലെ തെരായ് മേഖലയിൽ താമസിക്കുന്ന തദ്ദേശീയ വംശീയ വിഭാഗമായ തരു ജനത. 

തരു ജനതയുടെ മിക്ക ആചാരങ്ങളും സ്ത്രീ കേന്ദ്രീകൃതമാണ്. അവരുടെ വിവാഹ ചടങ്ങുകളില്‍ ശ്രദ്ധേയമായ ഒരു കാര്യം വധു ആദ്യമായി ഭക്ഷണമുണ്ടാക്കിയ ശേഷം തന്‍റെ ഭര്‍ത്താവിന് ഭക്ഷണം വിളമ്പേണ്ടത് കൈ കൊണ്ടല്ല, കാലുകൊണ്ടാണ്. വിവാഹ ശേഷം എങ്ങനെ ജീവിക്കണം, എപ്പോള്‍ പ്രസവിക്കണം, എത്ര കുഞ്ഞുങ്ങള്‍ വേണം, അവരെ എങ്ങനെ വളര്‍ത്തണം, എന്തു ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതും സ്ത്രീകളാണ്. കൂടാതെ, അവരുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവഹാരങ്ങളിലെല്ലാം മുന്‍ നിരയില്‍ സ്ത്രീകളാണ് ഉണ്ടാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ന് ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും നേപ്പാളിലും തരു ഗോത്രക്കാര്‍ താമസിക്കുന്നു. ഉള്‍വനത്തില്‍ താമസിക്കുന്നതിനാല്‍തന്നെ പരിസ്ഥിതി സൗഹൃദമാണ് അവരുടെ ജീവിത രീതികളെല്ലാം. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അവരുടെ അറിവ് വളരെ വിലപ്പെട്ടതാണ്‌. ശക്തമായ സാമുദായിക ഐഡൻ്റിറ്റി ബോധമുള്ള കെട്ടുറപ്പുള്ള ഗോത്ര വിഭാഗമാണ്‌ തരു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More