ജാമിയ വെടിവെയ്‌പ്: ഒരാള്‍ അറസ്റ്റില്‍

ഡൽഹി ജാമിയ മില്ലിയയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ച സംഭവത്തിൽ ഒരു ഭീകരന്‍ അറസ്റ്റിൽ. അക്രമിയായ തീവ്രവാദിക്ക് തോക്ക് വിറ്റയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശിയായ അജീത് എന്നയാളെ ഗ്രേറ്റര്‍ നോയിഡയിലെ ഷാജ്പുര്‍ ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയത്.

വിദ്യാർത്ഥികളെ വെടിവെച്ച ഭീകരനായ ഗോപാൽ ശർമക്ക് തോക്ക് വിറ്റത് ഇയാളാണ്. 10000 രൂപക്കാണ് ഇയാൾ തോക്ക് വാങ്ങിയത്. ബന്ധുവിന്റെ സഹായത്തോടെയാണ് അജീതിന്റെ കയ്യില്‍ നിന്ന് ഭീകരന്‍ പിസ്റ്റള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വെടിവെ യ്ക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബന്ധു പറയുന്നു. വിവാഹ ആഘോഷത്തിന്  വെടിയുതിര്‍ക്കാന്‍ പിസ്റ്റള്‍ വേണമെന്നാണ് അവശ്യപ്പെട്ടതെന്ന് ബന്ധു പൊലീസിന് മൊഴിനല്‍കി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ കേസിൽ മാപ്പുസാക്ഷിയോ പ്രധാന സാക്ഷിയോ ആക്കുമെന്ന്  ഡൽഹി പൊലീസ് അറിയിച്ചു. വെടിവെയ്പ്പില്‍ ഒരു പിജി വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More