മുൻ അധോലോക നായകന്‍ മുത്തപ്പ റായ് അന്തരിച്ചു

മുൻ അധോലോക നായകന്‍ മുത്തപ്പ റായ് (68) അന്തരിച്ചു. ബംഗളൂരു നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും പിന്നീട് മാനസാന്തരം വരികയും ചെയ്ത ഗുണ്ടാ നേതാവാണ് മുത്തപ്പ. ദീര്‍ഘകാലമായി മണിപ്പാല്‍ ആശുപത്രിയില്‍ ക്യാന്‍സറിന് ചികിത്സയിലായിരുന്നു. തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്. യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തെ പ്രധാനിയായി മാറി. കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. 

വളരെ ചെറുപ്പത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മുത്തപ്പ ആളുകള്‍ക്ക് വലിയ ഭീതിയുണ്ടാക്കുന്ന ഗുണ്ടാത്തലവനും കൊട്ടേഷന്‍ നേതാവുമായി മാറുകയായിരുന്നു. രണ്ടു കൊലപാതകങ്ങളടക്കം എട്ടു കേസ്സുകളില്‍ മുത്തപ്പ പ്രതിയായിരുന്നു. 2002-ല്‍ ദുബായിലേക്ക് രക്ഷപെട്ട മുത്തപ്പയെ വിവിധ കേസ്സുകളിലായി സിബിഐയും ചോദ്യം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് സേവനമേഖലയിലേക്ക് ചുവടുമാറ്റിയ മുത്തപ്പ ജയകര്‍ണ്ണാടക എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. പാവപ്പെട്ടവരെ സഹായിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. മുത്തപ്പ റായിയുടെ ജീവിത കഥ വിവേക് ഒബ്രോയിയെ നായകനാക്കി രാംഗോപാല്‍ വര്‍മ്മ പൂര്‍ത്തിയാക്കിയെങ്കിലും സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Contact the author

New Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More