ഉംപുൺ ചുഴലിക്കാറ്റ്: കേരളത്തിൽ ജാ​ഗ്രതാ നിർദ്ദേശം

ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുൺ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളിൽ  അതിതീവ്രമാകും. ബം​ഗാൾ ഉൾക്കടലിൽ രണ്ട് ദിവസം മുമ്പാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കനത്ത മഴക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ മീൻപിടിക്കാൻ പോകുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. 

അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം ഒഡീഷ തീരത്തെ പാരദ്വീപിന്1100 കിലോമീറ്റർ ദൂരെ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 12 മണിക്കൂറിന് ശേഷം ചുഴലിക്കാറ്റ് ബം​ഗ്ലാദേശ് തീരത്തേക്ക് നീങ്ങും. ആന്ധ്ര, ഒഡീഷ, ബം​ഗാൾ തീരങ്ങളിൽ അതിജാ​ഗ്രതാ നിർദ്ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.  ഈ സംസ്ഥാനങ്ങളിൽ കനത്ത മഴക്കും 95 കിലോമീറ്റർ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിൽ 12 ജില്ലകളിലാണ് കനത്തമഴക്ക് സാധ്യതയുള്ളത്.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 20 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More