നിങ്ങളെപ്പോലെ ഞാനും കുറേ നാളായി ഈ കയിലുംകുത്തി ഇവിടെ നില്‍ക്കുകയാണ് - മുഖ്യമന്ത്രി

തിരുവനന്തപുരം: "നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."

നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ ? അതിനെല്ലാം ഞാന്‍ മറുപടി പറയുന്നില്ലേ ?   നിങ്ങള്‍ക്ക്‌ ചിലപ്പോള്‍ എന്തു ചോദിക്കണമെന്ന് നിര്‍ദ്ദേശം വരാറില്ലേ ? എന്റെ ചെവിട്ടില്‍ നിങ്ങളുടെ ചെവിട്ടില്‍ വെക്കുന്നതുപോലുള്ള സാധനമൊന്നുമില്ലാലോ.. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ ? ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കാറുണ്ടോ? ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശത്തിനു കാത്തുനില്‍ക്കുകയാണോ ഞാന്‍ ? എന്നെ ഈ നാടിന് അറിയില്ലേ ? കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുക്കുന്നല്ലോ എന്ന ഒരു വെഷമം മാത്രമേയുള്ളൂ" 

പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി പി ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് മുഖ്യമന്ത്രി മേല്‍ പറഞ്ഞ വിധം മറുപടി പറഞ്ഞത്. ഓരോ ചോദ്യത്തിനും പി.ആര്‍ ഏജന്‍സി പറയുന്ന വിധമാണ് മുഖ്യമന്ത്രി മറുപടി പറയുന്നത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതിനാണ് മുഖ്യമന്ത്രി വൈകാരിക വിക്ഷോഭങ്ങളില്ലാതെ മറുപടി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 9 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More