ഇന്ന് അധ്യയനാരംഭം, എല്ലാ ക്ലാസ്സുകാര്‍ക്കും രാവിലെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അധ്യയന വര്‍ഷം ഓണ്‍ലൈനായി ആരംഭിച്ചു. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഇന്നത്തെ ടൈം ടേബിള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതനുസരിച്ച് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ തന്നെ  ക്ലാസ്സുകള്‍ ആരംഭിച്ചു. എല്‍പി, യുപി, ഹൈസ്ക്കൂള്‍, പ്ലസ്‌ ടു വിഭാഗങ്ങള്‍ക്കായി വൈകീട്ട് 5.30 വരെ ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇത് കാണാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ആഴ്ച പുന:സംപ്രേക്ഷണം നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കും. 

ഇന്നത്തെ ടൈം ടേബിള്‍ 

1.പ്ലസ്ടു ക്ലസ്സുകാര്‍ക്ക് രാവിലെ 8.30 - ഇംഗ്ലീഷ്, 9.00 - ജ്യോഗ്രഫി, 9.30 - കണക്ക്, 10 - കെമിസ്ട്രി. ഈ നാല് വിഷയങ്ങളും വൈകീട്ട് 7 മണിമുതല്‍  പുന സംപ്രേഷണം ഉണ്ടായിരിക്കും. 

2. ഒന്നാം ക്ലസ്സുകാര്‍ക്ക് രാവിലെ 10.30 നും രണ്ടാം ക്ലാസ്സുകാര്‍ക്ക് 12.30  നും പൊതു വിഷയത്തിലാണ് ക്ലാസ്. മൂന്നാം ക്ലസ്സുകാര്‍ക്ക് ഒരുമണിക്ക് മലയാളം.4-ാം ക്ലസ്സുകാര്‍ക്ക് 1.30 ഇംഗ്ലീഷ് എന്നിങ്ങനെയാണ് ക്ലാസ്സുകള്‍.

3. 10-ാം ക്ലസ്സുകാര്‍ക്ക് 11- ഫിസിക്സ്,11 .30 - കണക്ക്,12- ബയോളജി. ഇത് മൂന്നും വൈകീട്ട് 5.30 മുതല്‍ പുന സംപ്രേഷണം ഉണ്ടായിരിക്കും.

4. യു.പി വിഭാഗത്തില്‍ 5,6,7 ക്ലസ്സുകാര്‍ക്ക് മലയാളം -2,00, 2.30, 3.00 എന്നീ സമയങ്ങളില്‍.

5. 8-ാം ക്ലസ്സുകാര്‍ക്ക് കണക്ക്, കെമിസ്ട്രി യഥാക്രമം 3.30, 4.00  മണി.

6. 9-ാം ക്ലസ്സുകാര്‍ക്ക് 4.30 - ഇംഗ്ലീഷ് , 5.00 - കണക്ക്.

ഏഷ്യാനെറ്റ്, കേരള വിഷന്‍, സിറ്റി ചാനല്‍ തുടങ്ങി കാബിള്‍ നെറ്റ് വര്‍ക്കുകളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ലഭിക്കും. ഇതിനു പുറമേ www.victers.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും സംപ്രേക്ഷണത്തിനു ശേഷം യുട്യുബ് ചാനല്‍ (youtube.com/kitsvicters) വഴിയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകും. ഫേസ് ബുക്കില്‍ facebook.com/victers educhannel ല്‍ കാണാന്‍ കഴിയും.  വീടുകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും അനുഭവപ്പെടാതിരിക്കാന്‍ പൊതു വായനശാലകള്‍ ഉപയോഗപ്പെടുത്തി സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 11 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More