രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല.
പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അന്തരാഷ്ട്ര വിപണിയിലെ വിലവർധനവാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്പനികൾ അറിയിച്ചു. മൂന്നുമാസത്തിനിടെ ആദ്യമായാണ് പാചക വാതക വില വർധിപ്പിച്ചത്. നേരത്തെ, മാർച്ച് ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മെയ് മാസമാദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു.