ആന ചെരിയൽ: വർ​ഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ശ്രമമെന്ന് കോടിയേരി

പാലക്കാട് ​ഗർഭിണിയായ ആന ചെരിഞ്ഞത് ഉപയോ​ഗിച്ചുകൊണ്ട് വർ​ഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ചിലദുഷ്ട ശക്തികൾ രം​ഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരക്കാർക്കെതിരെ ജാ​ഗ്രത പാലിക്കണം. ബോധപൂർവം ഒരു പ്രത്യേക വിഭാ​ഗത്തെ ലക്ഷ്യമാക്കിയാണ്  സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന്  മേനകാ ​ഗാന്ധി പ്രചരിപ്പിച്ചത്. വർ​ഗീയ ധ്രുവീകരണമായിരുന്നു മേനകാ ​ഗന്ധിയുടെ ശ്രമം. മലപ്പുറം ഒരു മതവിഭാ​ഗത്തിന്റേതാണെന്ന് തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. ദേശീയ തിലത്തിൽ തന്നെ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. വർ​ഗീയ വിഷം തുപ്പുന്ന പ്രചരമത്തിൽ നിന്ന് ഇവർ പിന്മാറണം. അമേരിക്കയിൽ സംഭവിക്കുന്നത് പോലുളള വംശീയ കലാപം സൃഷ്ടിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഈ നീക്കത്തിൽ ആരും പങ്കാളികളാകരുത്. യാഥാർത്ഥ വസ്തുകൾ മനസിലാക്കി നടപടി എടുക്കാൻ കേരളം സന്നദ്ധമാണ്. മാതൃകാ പരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 11 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More