വിദ്യാര്‍ഥിയുടെ ആത്മഹത്യ: കോളേജിന് വീഴച പറ്റിയെന്ന് സർവകലാശാല അന്വേഷണ സമിതി

പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് പാലയിൽ വിദ്യാര്‍ഥിയായ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിവിഎം ഹോളിക്രോസ് കോളേജിന് വീഴച പറ്റിയെന്ന് എംജി സർവകലാശാല അന്വേഷണ സമിതി. അ‍ഞ്ജു കോപ്പിയടിച്ചെന്ന് കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കോപ്പി പിടിച്ച ശേഷം ഒരു മണിക്കൂർ ക്ലാസിൽ ഇരുത്തിയത് വിദ്യാർത്ഥിയെ മാനസികമായി തളർത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.  അന്വേഷണ സമിതി കഴിഞ്ഞ ദിവസമാണ് കോളേജിലെത്തി തെളിവെടുത്തത്. സഹപാഠികൾ അധ്യാപകർ ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുള്ളവർ എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്തു. കോപ്പിയടിച്ചതിന് കോളേജ് ഹാജരാക്കിയ തെളിവുകളും പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും സമിതി പരിശോധിക്കും സിൻഡിക്കേറ്റ് അം​ഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതിയാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് വിസിക്ക് ഉടൻ സമർപ്പിക്കും.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തുടർ നടപടികൾ കൈക്കൊള്ളും. വിദ്യാർത്ഥി പരീക്ഷയെഴുതിയ കോളേജ് അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർവകലാശാല അന്വേഷണ സമിതിയെ നിയമിച്ചത്. 

അഞ്ജു  മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.   കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല. അ‍ഞ്ജു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്. പാല മീനച്ചിലാറ്റിൽ കാണായതായ  മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴാചയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാ​ഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ ആകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിബിഎം കോളേജിൽ  പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. അ‍ഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ  അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More