പൗരത്വ ഭേദഗതിനിയമം ബീഹാറിൽ നടക്കില്ല; നിതീഷ് കുമാർ

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ നിലപാടുമാറ്റം വ്യക്തമാക്കിയത്. ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല, എൻ.ആർ.സി-യുമായി എൻ.പി.ആറി-നെ എന്തെങ്കിലും തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടൊ എന്ന് സംസ്ഥാന സർക്കാർ പരിശോധിക്കും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി. എൻ.പി.ആർ ചോദ്യാവലിയിൽ പുതുതായി ചേർത്ത ചോദ്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തോട് ആരാഞ്ഞിട്ടുണ്ട്.

പൗരത്വ നിയമ ഭേഗതി സംബന്ധിച്ച് പാർലമെന്‍റ് വീണ്ടും ചർച്ച ചെയ്യണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാർലമെൻറിൽ പൗരത്വ ബില്ലിനനുകൂലമായാണ് നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് വോട്ടു ചെയ്തത്. എന്നാൽ പിന്നീട് നിയമത്തിനെതിരെ രാജ്യവ്യാപകമായി വളർന്ന പ്രക്ഷോഭമാണ് എൻ.ഡി.എ ഘടകകക്ഷി കൂടിയായ ജെ.ഡി.യുവിനെയും നിതീഷ് കുമാറിനെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പാർലമെന്‍റില്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്ത വിവിധ എൻ.ഡി.എ ഘടകകക്ഷികൾ പിന്നീട് നിലപാട് മാറ്റിയിരുന്നു.

Contact the author

News Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More