നരേന്ദ്ര മോദിയല്ല, 'സറണ്ടര്‍ മോദി': രൂക്ഷ പരിഹാസവുമായി രാഹുല്‍ഗാന്ധി

ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി യഥാര്‍ഥത്തില്‍ 'സറണ്ടര്‍ മോദി'യാണെന്ന്‌ ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു. നമ്മള്‍ ഗല്‍വാന്‍ താഴ്‌വര വിട്ടുകൊടുത്തിട്ടുണ്ടോ, അതോ ചൈനീസ് സൈന്യത്തെ അവിടെ നിന്ന് പുറത്താക്കിയോ? എന്ന ശക്തമായ ചോദ്യവുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ തിരിച്ചടിക്കാൻ തയ്യാറാകാൻ സൈന്യത്തിന് നിർദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം  ചെയ്തുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്തും രാഹുൽ രംഗത്തുവന്നിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More