ഡല്‍ഹി: സൈനിക തല ചര്‍ച്ചയിലാണ് തങ്ങളുടെ കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചത്. ഈ മാസം 15 നു ഗല്‍വാന്‍ അതിര്‍ത്തിയില്‍ നടന്ന ഏകപക്ഷീയ ആക്രമണത്തിനെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.
എന്നാല്‍ ഘതക് കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബറ്റാലിയനുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നേരിട്ടുവെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ- ചൈന സൈനിക തല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലെ 14-ാം കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹവീന്ദര്‍ സിംഗ് ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന് എന്നിവരാണ് സൈനിക ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് പ്രശ്ന പരിഹാരത്തിനും സമാധാന പുനസ്ഥാപനത്തിനുമായി റീജ്യണല്‍ സൈനിക മേധാവികളുടെ നെത്ര്ത്വട്ര്തില് ചര്‍ച്ച നടക്കുന്നത്. ഇതിനിടെ ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടുന്ന ത്രൃകക്ഷി രാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്.