സൈന്യവുമായി ഏറ്റുമുട്ടല്‍: ഹിസ്‌ബുൾ കമാൻഡർ ഉള്‍പ്പടെ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരിക്കൽക്കൂടി വിജയം. അനന്തനാഗ് ജില്ലയിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ  ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ  മസൂദ് അഹമ്മദ് ഭട്ട് അടക്കം 3 തീവ്രവാദികളെ സുരക്ഷാ സേന  വധിച്ചു. 

സൗത്ത് കാശ്മീരിലെ കുൽച്ചോഹർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കമാൻഡർ മസൂദിന്റെ മരണത്തോടെ ദോഡ ജില്ല പൂർണ്ണമായും ഭീകരവാദ മുക്തമായെന്നും, ആ പ്രദേശത്തെ അവസാന ഭീകരവാദിയായിരുന്നു മസൂദ് എന്നും പോലീസ് പറഞ്ഞു. ദോഡ പോലീസ് സ്റ്റേഷനിൽ മസൂദിനെതിരെ റേപ്പ് കേസ് ഫയൽ ചെയ്തിരുന്നു. അന്നുമുതൽ ഇയാൾ ഒളിവിലാണ്. അതിനുശേഷമാണ് ഹിസ്‌ബുൾ മുജാഹിദീനിൽ അംഗമായത്. ആർമിയും പോലീസും CRPFഉം  ഒരുമിച്ചു നടത്തിയ  ഏറ്റുമുട്ടലിനൊടുവിൽ  ഒരു AK റൈഫിളും 2 പിസ്‌റ്റൾസും പിടിച്ചെടുത്തു.

ഹിസ്ബുള്‍ മുജഹിദീനെ പുല്‍വാമയിലെ ട്രാല്‍ പ്രദേശത്തുനിന്നു തുടച്ചുനീക്കുന്നതിനും സുരക്ഷാ സേന വന്‍ വിജയമായിരുന്നെന്നും തെക്ക് കാശ്മീര്‍ മുഴുവനായും ഭീകരവാദ മുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാജ്യ ആഭ്യന്തരകാര്യ മന്ത്രി നിത്യാനന്ധ റായിയുടെ നിഗമനം അനുസരിച്ച് ഈ വര്ഷം നൂറിലധികം ഭീകരവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുല്‍വാമയിലെ ട്രാല്‍ പ്രദേശം ഭീകരവാദ മുക്തമാനെന്നും മന്ത്രി അറിയിച്ചിരുന്നു .

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More