ട്രാൻസ്‌ജൻഡർ വിഭാഗത്തെ സ്വാഗതം ചെയ്ത് സി ആര്‍ പി എഫും

ട്രാൻസ്‌ജൻഡർ വിഭാഗത്തെ സേനയിൽ ഉൾപ്പെടുത്താനൊരുങ്ങി CRPF.  ആഭ്യന്തര മന്ത്രാലയം ഇക്കാര്യം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ്  CRPF പുതിയ റിക്രൂട്ടുകളെ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചത്. ട്രാൻസ്‌ജൻഡർ  വിഭാഗത്തെ മൂന്നാം ലിംഗമായി  അംഗീകരിച്ച  സുപ്രീം കോടതിയുടെ വിധിയെ പൂർണ്ണമായും മാനിക്കുന്നുവെന്നും  മുൻപേതന്നെ സേനയിൽ ലിംഗഭേദങ്ങൾ കണക്കാക്കാറില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ  അഭിപ്രായപ്രകാരം മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും CRPF പറഞ്ഞു. 2014 ഏപ്രിൽ 15ന് പ്രസ്താവിച്ച സുപ്രീം കോടതി വിധിയെയാണ് CRPF പരാമര്‍ശിച്ചത്.

സൈന്യത്തിലേക്ക് ട്രാൻസ്ജൻഡർ വിഭാഗത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സേനകള്‍ക്ക്  ആഭ്യന്തര മന്ത്രാലയം കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് BSF അസിസ്റ്റൻഡ് കമാൻഡർ തസ്തികയിലേക്ക് ട്രാൻസ്‍ജൻഡർ വിഭാഗത്തെ നിയമിക്കാമെന്ന് അംഗീകരിച്ചിരുന്നു.

"SSF'ഉം  ITBP'യും അനുകൂലമായ മറുപടി തരുമെന്നാണ് പ്രതീക്ഷ. നടപ്പാക്കുന്നതില്‍ വ്യത്യസ്ത സേനകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം " ആഭ്യന്തര  മന്ത്രാലയ വക്താവ്  അറിയിച്ചു. തുടക്കത്തില്‍ ജനറൽ പോസ്റ്റുകളിലേക്കായിരിക്കും നിയമനം. പിന്നീട്  ഉയർന്ന തസ്തികകളിലേക്കും ഇവരെ നിയമിക്കും.

Contact the author

News Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More