ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് അയവ്; ഗാല്‍വാനില്‍ സേനകള്‍ പിന്മാറ്റം ആരംഭിച്ചു.

ഇന്ത്യ-ചൈന  തർക്കങ്ങൾക്ക് അയവ്.  ലഡാക്കിലെ സംഘർഷമേഖലയായ ഗാൽവാൻ പെട്രോളിങ് പോയിന്റ് 14ൽ, ഇരുകൂട്ടരും രണ്ട് കിലോമീറ്ററോളം പുറകിലേക്ക് ക്യാമ്പ് ചെയ്യാൻ  തീരുമാനിച്ചു.  

അഞ്ചു ദിവസം നീണ്ട കമാൻഡർതല ചർച്ചകൾക്കൊടുവിലാണ് പിന്മാറാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളും 30 പട്ടാളക്കാരെമാത്രം PP14ൽ  നിയമിക്കാനും ധാരണയായി. ഒരു കിലോമീറ്റർ അകലെയുള്ള അടുത്ത പെരിമീറ്ററിൽ ടെന്റുകളിൽ 50 പട്ടാളക്കാർക്ക്  മാത്രം ഡ്യൂട്ടി കൊടുക്കാനും തീരുമാനിച്ചു.ഗൽവാൻ നദി കവിഞ്ഞൊഴുകി ചൈനീസ് സേന നിൽക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നതും പിന്മാറ്റത്തിനു കാരണമാണ്.

ചൈനീസ് സേനയുടെ പിൻമാറ്റം സ്ഥിരീകരിക്കാൻ ഇന്ത്യ പരിശോധന നടത്തും..നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും പ്രകോപനപരമായി  ജൂൺ 15ന് സംഘർഷമുണ്ടാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിലൊരു ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്.

Contact the author

News Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 8 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More