കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇതിനോടകം 250-300 തീവ്രവാദികള്‍ അതിര്‍ത്തി കടന്നുള്ള ലോഞ്ച്പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുകയാണെന്നും കരസേന മാധ്യമങ്ങളെ അറിയിച്ചു.

വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറായ കുപ്വാരയിലെ നിയന്ത്രണ രേഖയില്‍ സൈനികര്‍ ഇന്ന് അതിരാവിലെ സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമണത്തിലാണ് 2 പേരെ വധിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

250-300 ഓളം തീവ്രവാദികള്‍ അതിര്‍ത്തിയിലുട നീളമുള്ള ലോഞ്ച്പാഡുകള്‍ പൂര്‍ണ്ണമായും കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മേജര്‍ ജനറല്‍ വീരേന്ദ്ര വാട്‌സ് വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More