സച്ചിന്‍ പൈലറ്റ്‌ പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തി; രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുന്നു

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായുള്ള ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. തനിക്കും സംസ്ഥാനത്തെ മറ്റ് 18 എംഎല്‍എകള്‍ക്കുമെതിരെ ആരംഭിച്ച അയോഗ്യത നടപടികളെ ചോദ്യം ചെയ്യ്തു കൊണ്ട് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് ബന്ധപ്പെടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.  

പൈലറ്റ് പ്രിയങ്കയെ ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രിയങ്ക ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം പൈലറ്റിനെ കാണാന്‍ തയ്യാറാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്കെതിരെ അശോക് ഗെലോട്ട് സര്‍ക്കാര്‍ 'പ്ലാന്‍ - ബി' തയ്യാറാക്കി മുന്നോട്ടു പോകുന്നതിനിടയിലാണ് പെലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നുണ്ട്. വിമത എം.എല്‍.എമാരെ തുറന്നുകാട്ടുന്നതിനായി വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നില്ല. പൈലറ്റിന്റെ ഹരജിയിലെ വാദം തിങ്കളാഴ്ച പുനരാരംഭിക്കും, അടുത്ത നടപടി കോടതിയില്‍ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ സച്ചിനുമായി ഇനി ഒരു ഉടമ്പടിയ്ക്ക് സാധ്യതയില്ലെന്നാണ് രാജസ്ഥാന്‍ ബിജെപി വിശ്വസിക്കുന്നുത്. താന്‍ കുങ്കുമ പാര്‍ട്ടിയില്‍ ചേരില്ലെന്ന പൈലറ്റിന്റെ പ്രസ്താവനയാണ് ഇതിനു കാരണം. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 22 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More
Web Desk 1 day ago
National

'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രം - അനുരാഗ് കശ്യപ്

More
More