കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

രാജ്യത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി  ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ ഓർത്തുകൊണ്ട് ഇന്ന് കാർഗിൽ വിജയ ദിവസം. വിജയ ദിവസത്തിന്റെ ഇരുപത്തിയൊന്നാം വാർഷികമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്. 

1999-ൽ കാർഗിൽ-ഡ്രാസ് മേഖലയിൽ പാക് സൈന്യം നുഴഞ്ഞുകയറി പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശങ്ങൾ സൈന്യം തിരിച്ചുപിടിച്ചതിന്റെ വാർഷികമാണ് കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.  ഓപ്പറേഷൻ വിജയ് എന്നായിരുന്നു ദൗത്യത്തിന് നൽകിയ പേര്. ഓപ്പറേഷൻ വിജയ് ആത്യന്തികമായി വിജയം കൈവരിക്കുന്നതിന് ഒരു ദിവസം മുമ്പ് എന്താണ് അവിടെ  സംഭവിച്ചതെന്ന് ഇന്ത്യൻ സൈന്യം ജൂലൈ 25ന് ട്വീറ്റ് ചെയ്തിരുന്നു. "ഇന്ത്യൻ സൈന്യം മുസ്‌കോ താഴ്‌വരയിലെ സുലു ടോപ്പിൽ നിന്നും ശക്തമായ ആക്രമണം നടത്തി. നമ്മുടെ സൈനികരുടെ ധൈര്യവും,  അചഞ്ചലമായ ദൃഢനിശ്ചയവും ആ പോരാട്ടത്തെ വിജയത്തിലേക്ക് നയിച്ചു." സൈന്യം ട്വീറ്റ് ചെയ്തു. 

രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനായി  ജീവത്യാഗം ചെയ്ത ഇന്ത്യൻ സൈനികരുടെ ഓര്‍മ്മക്കായാണ് ജൂലൈ 26 ആചരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിലുള്ള ഡ്രാസ്, കക്സാർ, ബറ്റാലിക്, തുർതുക് മേഖലകളിലാണ് സൈന്യം ഐതിഹാസിക പോരാട്ടങ്ങൾ നടത്തിയത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More