ജയ്പൂര്‍: രാജസ്ഥാന് സര്‍ക്കാരിനെ മരിച്ചിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ അട്ടിമാട്ക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും ഇത് ജനാധിപത്യ പ്രകൃയക്ക് ചേര്‍ന്നതല്ലെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഈ മാസം 14 നഗവര്ണ്ണര് വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എ മാരെ കോണ്‍ഗ്രസ് ജയ്സാല്‍മീരിലേക്ക് മാറ്റി. പ്രത്യേക വിമാനത്തില്‍ ജയ്സാല്‍മീരിലേക്ക് പോയ എംഎല്‍എ നിയമസഭാ സമ്മേളനം വരെ അവിടെത്തന്നെ തങ്ങുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
എംഎല്‍എമാര്‍ക്ക് 10 മുതല്‍ 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തു കൂറുമാറ്റാനുള്ള ശ്രമങ്ങലാണ് നടക്കുന്നതെന്നും ഇതിനു പിറകില്‍ ആരാണെന്നുള്ള കാര്യം എല്ലാവര്ക്കും അറിയാമെന്നും അശോക് ഗഹ്ലോട്ട് പറഞ്ഞു. വിമത എംഎല്‍എമാര്‍ തിരിച്ചു വരാന്‍ ആഗ്രഹിച്ചാല്‍ ഹൈക്കമാണ്ട് തീരുമാന പ്രകാരം അവരെ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് വീണ്ടും ആവര്‍ത്തിച്ചു.