ശബരിമല: ഭരണഘടനാ വിഷയങ്ങളില്‍ അന്തിമ വാദം തുടങ്ങി

ഡല്‍ഹി: ശബരിമല കേസിനിടെ രൂപികരിക്കപ്പെട്ട സുപ്രീം കോടതി ഭരണഘടനാ ബഞ്ച്  ഭരണഘടനയുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍ അന്തിമ  വാദം തുടങ്ങി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് വാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അതിനു ശേഷം മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്‍, കബില്‍ സിബല്‍, കെ. പരാശരന്‍ തുടങ്ങി വാദിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

മത വിശ്വാസം, മൌലികാവകാശം, എന്നിവയിലൂന്നി അനുഷ്ടാന പരമായ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന്‍റെ ഭാഗമായാണ് 9 അംഗ ഭരണഘടനാ ബഞ്ച് ഭരണഘടനയുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍  ഇന്നുമുതല്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡേ അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. 

ഭരണഘടനയുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങള്‍  7- ആയി നിജപ്പെടുത്തിയിട്ടുണ്ട്:

1. ഭരണഘടനയില്‍ മതസ്വാതന്ത്ര്യവും  അതിന്‍റെ   പരിധിയും എന്താണ്?

2. വ്യക്തികളുടെ അവകാശവും പ്രത്യേക വിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള ബന്ധം?

3. പോതു  മൌലികാവകാശങ്ങളും മതത്തിനകത്തെ വ്യക്തികളുടെ പ്രത്യേക അവകാശങ്ങളും തമ്മിലുള്ള ബന്ധം?

4. മത സ്വാതന്ത്ര്യത്തില്‍  വിവക്ഷിക്കുന്ന ധാര്‍മ്മികതയുടെ നിര്‍വ്വചനം?

5. മതാചാരങ്ങളില്‍  എത്രത്തോളം ഇടപെടാം?

6. ഭരണഘടനയുടെ 25 (2) വകുപ്പ് പ്രകാരം ഹിന്ദു വിഭാഗങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

7. മതത്തിലെ ആചാരങ്ങള്‍ക്കെതിരെ മറ്റു മതത്തിലുള്ളവര്‍ക്ക് പൊതു താല്പ്പര്യ ഹര്‍ജി നല്‍കാന്‍ കഴിയുമോ? 

ഈ വിഷയങ്ങളിലാണ് ഇന്നുമുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ഭരണഘടനാപരമായ  ഈ വിഷയങ്ങളില്‍ കോടതിക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ശബരിമല സ്ത്രീ പ്രവേശം, ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശം തുടങ്ങിയവയില്‍ വന്നിട്ടുള്ള ഹര്‍ജികളുടെ തീര്‍പ്പ് ഉണ്ടാകു .വാദം തുടര്‍ച്ചയായി കേള്‍ക്കാനാണ്‌ കോടതിയുടെ തീരുമാനം.

Contact the author

News Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More