രാമക്ഷേത്ര നിര്‍മ്മാണം പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധം - സിപിഎം

ഡല്‍ഹി: രാജ്യത്തെ ഭരണഘടനയുടെ അന്തഃസത്തക്ക് എതിരായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ നടക്കുന്നത് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല രാമക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കണമെന്നാണ് സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത്. അതിനു പകരം കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ പ്രവൃത്തി ഏറ്റെടുക്കുന്നത് ഭരണഘടനയുടെയും കോടതി വിധിയുടെയും ലംഘനമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണ് എന്നാണു വിധിയില്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. ഈ കേസിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം മസ്ജിദ് തകര്‍ത്ത സംഭവത്തിനു മുന്‍കാല പ്രാബല്യത്തോടെ നിയമസാധുത നല്‍ കാനാണ് കേന്ദ്ര - യുപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ബാബറി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കണമെന്നാണ് തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ച നിലപാടെന്നും സിപിഎം  പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയുടെ അന്തഃസത്തയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ മതവികാരത്തെ ചൂഷണം ചെയ്യുന്നത് തിരിച്ചറിയണമെന്നും ഇത് അനുവദിക്കരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More