101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.

നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റിൽ കുറിച്ചു.

ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയ ആധുനിക ആയുധങ്ങളും നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.

നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഈ 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയതെന്ന് ട്വീറ്റിൽ പറയുന്നു. അടുത്ത 6-7 വർഷത്തിനുള്ള ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More